തൊടുപുഴ: ബിജെപി മുതലക്കോടം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ പുതിയതായി പാര്‍ട്ടിയിലേക്കെത്തിയവര്‍ക്ക് സ്വീകരണം നല്കി. ഇടതു-വലത് മുന്നണികളുടെ കപട രാഷ്ട്രീയത്തില്‍ മനം മടുത്ത് മോഹനന് കുറുമ്മാത്ത്, സിബിച്ചന് ചാക്കോ, നീറ്റാ സിബിച്ചന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 25 പ്രവര്‍ത്തകരാണ് പുതുതായി ബിജെപിയില്‍ അംഗത്വമെടുത്തത്.
സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജന് യോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്കി മുഖ്യപ്രഭാഷണം നടത്തി. വെങ്ങല്ലൂര്‍ ഏരിയാ വൈസ് പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് ടി.എസ്. രാജന് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പാര്‍ട്ടിയുടെ നയവിശദീകരണവും നടന്നു. മണ്ഡലം, മുന്‍സിപ്പല്‍ ഭാരവാഹികളായ കെ.പി.രാജേന്ദ്രന്, പി. പ്രബീഷ്, സുരേഷ് കണ്ണന്, സിജിമോന്, പരമേശ്വരന്, സിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: