റേഡിയോ ജോക്കിയുടെ കൊലപാതകം; ആയുധമെത്തിച്ചയാള്‍ അറസ്റ്റില്‍

Thursday 12 April 2018 10:06 am IST
റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്
"undefined"

കരുനാഗപ്പള്ളി: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്  ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.

ഇന്നലെ രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കന്നേറ്റി കായലില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.  മുഹമ്മദ് സാലിഹ്, തന്‍സീര്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.  വടിവാളും വെട്ടുകത്തിയുമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറരയോടെ തെരച്ചില്‍ ആരംഭിക്കുകയും എട്ടരയോടെ പാലത്തിനു സമീപം കായലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തുകയുമായിരുന്നു.

എന്നാല്‍ കായലില്‍ എറിഞ്ഞതായി പറയുന്ന കൊലപാതക സമയത്ത് ധരിച്ച  വസ്ത്രങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഓച്ചിറയില്‍ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ കിളിമാനൂര്‍ സിഐ: വി.എസ്. പ്രദീപ് കുമാര്‍, ആറ്റിങ്ങല്‍ സിഐ: എം.അനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.