ആര്‍‌സിസിയിലെ ചികിത്സാപ്പിഴവ്: അന്വേഷണത്തിന് ഉത്തരവ്

Thursday 12 April 2018 2:17 pm IST

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. മേരി റെജിയാണ് മരിച്ചത്. സ്പ്‌ളീനില്‍ ലിംഫോമ എന്ന അസുഖമായിരുന്നു റെജിക്കുണ്ടായിരുന്നത്. 

ആര്‍സിസിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്ലീഹ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, പ്‌ളീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടര്‍ന്ന് മേരി മാര്‍ച്ച്‌ 18ന് മരിക്കുകയായിരുന്നു.

ആര്‍സിസിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി റെജി മരിച്ചതെന്ന് ഡോ. റെജി ഫേസ്‌ബുക്കിലൂടെ ആരോപിച്ചിരുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.