കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം

Thursday 12 April 2018 2:19 pm IST
കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 57 കിലോ ഗ്രാം വിഭാഗത്തിലാണ് നേട്ടം. കാനഡയുടെ സ്റ്റീവന്‍ തഖാഷിയെയാണ് ഫൈനലില്‍ രാഹുല്‍ പരാജയപ്പെടുത്തിയത്.

അതേസമയം വനിതകളുടെ 53 കിലോഗ്രം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബബിത കുമാരിക്ക് സ്വര്‍ണം നഷ്ടമായി. ഫൈനലില്‍ കാനഡയുടെ ഡയാന വെയ്ക്കറിനോട് പരാജയപ്പെട്ട ബബിതയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 50 മീറ്റര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ തേജ്വസിനി സാവന്തും വെള്ളി സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.