സതീശനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി

Thursday 12 April 2018 2:41 pm IST
ഇടതുമുന്നണി സര്‍ക്കാരാണ് സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. മാണിക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലിനെ സതീശന്‍ എതിര്‍ത്തിരുന്നു.

തിരുവനന്തപുരം: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി സതീശനെ മാറ്റി. ഇതു സംബന്ധിച്ച ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പുവച്ചു. ഇന്ന് വൈകിട്ടോടെ ഉത്തരവിറങ്ങും. ബാര്‍കോഴ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സതീശന്‍. 

ബാര്‍കോഴ കേസില്‍ കോടതിയില്‍ സതീശന്‍ ഹാജരാകുന്നതിനെ മാണിയുടെ അഭിഭാഷകനും വിജിലന്‍സ് നിയമോപദേശകനും എതിര്‍ത്തിരുന്നു. ഇടതുമുന്നണി സര്‍ക്കാരാണ് സതീശനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. മാണിക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലിനെ സതീശന്‍ എതിര്‍ത്തിരുന്നു. മാണിക്കതിരെ തെളിവുണ്ടെന്നും കേസില്‍ ഗൂഢാലോചനയും ഒത്തുകളിയും നടന്നുവെന്നും സതീശന്‍ പരസ്യ നിലപാട് എടുത്തിരുന്നു.

 തുടര്‍ന്നാണ്​സതീശനെ മാറ്റി സി.സി അഗസ്റ്റ്യനെ പബ്ലിക്​പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്​. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നില്ല. അതിനാലാണ്​ ഇന്ന്​ കേസ്​ പരിഗണിച്ചപ്പോള്‍ കെ.പി സതീശനും ഹാജരായത്​.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.