ആഭിചാരം, മാനഭംഗം സിദ്ധന് 13 വര്‍ഷം തടവ്

Thursday 12 April 2018 3:04 pm IST
കാലദോഷം മാറ്റാന്‍ ആഭിചാരം നടത്തുകയും അതിന്റെ മറവില്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്ത സിദ്ധന്‍ നവീല്‍ മാലിക്കിന് 13വര്‍ഷം കഠിന തടവ്.മുബൈയിലാണ് സംഭവം.
"undefined"

മുംബൈ;  കാലദോഷം മാറ്റാന്‍ ആഭിചാരം നടത്തുകയും അതിന്റെ മറവില്‍ യുവതിയെ മാനഭംഗപ്പെടുത്തുകയും ചെയ്ത സിദ്ധന്‍ നവീല്‍ മാലിക്കിന് 13വര്‍ഷം കഠിന തടവ്.മുബൈയിലാണ് സംഭവം. ദുര്‍മന്ത്രവാദത്തിന് മൂന്നുവര്‍ഷവും മാനഭംഗത്തിന് പത്തു വര്‍ഷവുമാണ് ശിക്ഷ. 

മാലിക്കും യുവതിയും ഒരേ മോസ്‌ക്കിലാണ് സ്ഥിരമായി പോയിരുന്നത്. യുവതി  ഹിന്ദുയുവാവിനെയാണ് വിവാഹം കഴിച്ചിരുന്നത്.  ഈ ബന്ധം തകര്‍ന്നു. യുവതി സ്വന്തം വീട്ടില്‍ മടങ്ങിയെത്തി.കാലദോഷമാണ് പ്രശ്‌നകാരണമെന്ന് മാലിക് യുവതിയെയും കുടുംബത്തെയും പറഞ്ഞു വിശ്വസിപ്പിച്ചു. വീട്ടിലെത്തിയ ഇയാള്‍ ഇവരെക്കൊണ്ട് ചില പ്രാര്‍ഥനകളും മന്ത്രങ്ങളും ചൊല്ലിച്ചു. ജപിച്ച വെള്ളം കുടിപ്പിച്ചു. കടലാസില്‍ ഉറുദുവില്‍ ചില കുറിപ്പുകള്‍ എഴുതി അവ കത്തിച്ചു.. അങ്ങനെ ആഭിചാരം പതിവാക്കി. 

ഒരു ദിവസം യുവതിയുടെ ശരീരത്ത് ചില കര്‍മ്മങ്ങള്‍ ചെയ്യാനുണ്ടെന്നു പറഞ്ഞ് ഒരു മുറിയിലാക്കി.മുഖത്ത് ഭസ്മമെറിഞ്ഞ് ബോധം കെടുത്തി മാനഭംഗപ്പെടുത്തി. ഉണര്‍ന്നപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കി യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.