കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് വരാപ്പുഴ എസ്.ഐ ദീപക്കിനും മറ്റ് നാല് പോലീസുകാര്‍ക്കുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ സസ്പെന്‍ഷനിലായ മൂന്ന് പോലീസുകാര്‍ക്ക് പുറമേയാണിത്. റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറി.
കസ്റ്റഡി മരണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡി മരണ കേസുകളില്‍ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ല. ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശ്രീജിത്തിന്റെയും വാസുദേവന്റെയും മരണവുമായി ബന്ധപ്പെട്ട് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുമേഷ് എന്നയാള്‍ക്ക് പരിക്കേറ്റു എന്ന പരാതിയിലാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: