ഷാഫി സത്യം പറഞ്ഞു; എന്നെ തടഞ്ഞത് ബിജെപിക്കാരല്ല

Thursday 12 April 2018 3:47 pm IST
വാരപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ അമ്മയും കുഞ്ഞുമായി പോകവെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ ഷാഫി
"undefined"

കൊച്ചി : വാരപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെ തുടര്‍ന്ന് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ അമ്മയും കുഞ്ഞുമായി പോകവെ സംഘര്‍ഷം ഉണ്ടായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആക്രമണത്തിനിരയായ ഷാഫി. ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയായ അമ്മയെയും കുഞ്ഞിനെയും കൊണ്ട് പോകാന്‍ തനിക്ക്  വഴിയൊരുക്കിയത് ബിജെപി നേതാക്കളും പോലീസുമാണെന്ന് ഷാഫി.  

പ്രദേശത്തെ ചില ആളുകള്‍ തന്നെ തടഞ്ഞിരുന്നെന്നും ഷാഫി പറഞ്ഞു . ഇവര്‍ ഗുണ്ടകളും മദ്യപാനികളും ആണ്.  പുറത്തു വന്നതില്‍ പകുതിയും മാദ്ധ്യമങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നും ഷാഫി പറയുന്നു.

എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിലേക്കാണ് പോയത് . താന്‍ ലുലുമാളിലേക്ക് പോയെന്ന് പ്രചരിപ്പിക്കുന്നത് തെറ്റാണ് . നേതാക്കള്‍ തന്നോട് പോകാന്‍ അനുവാദം തന്നിരുന്നു. ഹോസ്പിറ്റല്‍ കേസൊക്കെ വിടുന്നുവെന്നും പോകുന്നതില്‍ പ്രശ്‌നമില്ലെന്നും അവര്‍ പറഞ്ഞിട്ടാണ് പോയത് . പക്ഷേ പ്രദേശത്തെ സ്ഥിരം ഗുണ്ടകളാണ് തന്നെ തടഞ്ഞതെന്നും ഇയാള്‍ പറയുന്നു.

ശ്രീജിത്തിനെ പോലീസ് ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയായിരുന്നു സംഭവം . കാറില്‍ വന്ന ഷാഫി ഹര്‍ത്താല്‍ അനുകൂലികളുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. അതേ സമയം ഷാഫിയാണ് തങ്ങളെ ആദ്യം ആക്രമിച്ചതെന്നാണ് എതിര്‍വാദം . ഒരാള്‍ക്ക് പരിക്കേറ്റെന്നും ഇവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.