ഐഡിബിഐ ബാങ്കിന് മൂന്നു കോടി രൂപയുടെ പിഴ

Thursday 12 April 2018 4:34 pm IST

ന്യൂദല്‍ഹി: തിരിച്ചടവ് മുടങ്ങിയ ലോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് ഐഡിബിഐ ബാങ്കിന് മൂന്നു കോടി രൂപ റിസര്‍വ് ബാങ്ക് പിഴ ചുമത്തി. വരുമാനം തിരിച്ചറിയലും ആസ്തി വര്‍ഗീകരണവും സംബന്ധിച്ച് ആര്‍ബിഐ നിര്‍ദേശങ്ങള്‍ ഐ‌ഡിബിഐ പാലിച്ചിരുന്നില്ല. 

ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 1949ന്റെ 46 (4)ഐ. 47എ1(സി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കില്ലെന്നും നോട്ടീസില്‍ പറയുന്നു.  പഞ്ചാബ് നാഷണല്‍ ബാങ്കിലെ വായ്പാതട്ടിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ പരിശോധന ശക്തമാക്കിയത്. 

വന്‍ തുകകള്‍ പൊതുമേഖല ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കിന് ബാധ്യതയാകുന്ന സംഭവങ്ങള്‍ നിയന്ത്രിക്കാനാണ് ആര്‍ബിഐയുടെ നടപടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.