ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; സിഐ അടക്കം നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Thursday 12 April 2018 6:58 pm IST
കസ്റ്റഡി മരണത്തില്‍ എസ്‌ഐയെ ഒഴിവാക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു. മൂന്ന് പോലീസുകാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദികള്‍. മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.
"undefined"

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നടപടി. സിഐ അടക്കം നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക്ക്, ഗ്രേഡ് എഎസ്‌ഐ സുധീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് ബേബി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോശം പെരുമാറ്റം, കൃത്യനിര്‍വഹണത്തിലെ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി.

അതേസമയം, കസ്റ്റഡി മരണത്തില്‍ എസ്‌ഐയെ ഒഴിവാക്കാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു. മൂന്ന് പോലീസുകാര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദികള്‍. മുകളില്‍ നിന്നുള്ള ഉത്തരവില്ലാതെ ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല.

പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഒരിടത്ത് പോലും ശ്രീജിത്തിന്റെ പേരില്ല. റിപ്പോര്‍ട്ടുകളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായതിനാല്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും പോലീസുകാര്‍ക്കെതിരെ ഐപിസി 302 അനുസരിച്ച് കൊലക്കുറ്റം നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.