ജൈവ പച്ചക്കറിയുമായി കുടുംബശ്രീ

Friday 13 April 2018 1:31 am IST

 

ആലപ്പുഴ: കുടുംബശ്രീ വിഷു ചന്തകള്‍ ഇന്നു പ്രവര്‍ത്തനമാരംഭിക്കും. ഇന്നും നാളെയുമായി ജില്ലാതലത്തിലും ജില്ലയിലെ 79 സിഡിഎസുകളിലുമായാണ് വിഷു ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. നേന്ത്രന്‍ ഉള്‍പ്പെടെയുള്ള നാടന്‍ പഴങ്ങളും ജൈവ പച്ചക്കറികളുമാണ് വിപണിയ്ക്കായി എത്തിക്കുന്നത്.  മൈക്രോ എന്റര്‍പ്രൈസിംഗ് യൂണിറ്റുകളിലൂടെ ഉത്പ്പാദിപ്പിച്ച തനത് നാടന്‍ പലഹാരങ്ങളായ അച്ചപ്പം, അവലോസുണ്ട, അട, കുഴലപ്പം, ഉണ്ണിയപ്പം, മടക്കപ്പം തുടങ്ങിയ വിഭവങ്ങളും വിഷുചന്ത വിപണിയിലൂടെ ലഭ്യമാക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.