മങ്കൊമ്പ് ക്ഷേത്രത്തില്‍ ഉത്സവം 15 മുതല്‍

Friday 13 April 2018 1:32 am IST

 

കുട്ടനാട്: മങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 15നു കൊടിയേറി 24നു പത്താമുദയത്തോടെ സമാപിക്കും. 15നു പുലര്‍ച്ചെ നാലിനു വിഷുക്കണിയോടെ ചടങ്ങുകള്‍ ആരംഭിക്കും.

   രാവിലെ 11.58ന് തന്ത്രി കണ്ഠര് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്നു വിഷുസദ്യ.  രാത്രി 12നു തപ്പുപടയണി, കോലംവഴിപാട്, കളിത്തട്ടില്‍ പുറപ്പാട്. 16നു രാത്രി ഏഴിനു നൃത്ത അരങ്ങേറ്റം, 17നു രാത്രി 9.30നു നൃത്തകലാസന്ധ്യ, 18നു രാത്രി 9.30നു സംഗീതസദസ്സ് അരങ്ങേറ്റം, 19നു രാത്രി 9.30നു  ഗാനമേള . 20നു രാത്രി 9.30നു മാന്ത്രിക ദ്വീപ്, 21നു രാത്രി 9.30നു നൃത്തായനം. 

  22നു രാവിലെ ഏഴിന് പള്ളി ഉണര്‍ത്തല്‍, 8.30ന് ആറാട്ടെഴുന്നള്ളിപ്പ്, ഒന്‍പതിന് ഓട്ടന്‍തുള്ളല്‍, 11നു പ്രസാദമൂട്ട്, 1.30നു സംഗീത സദസ്സ്, ആറാട്ട് വരവ്, വൈകിട്ട് 5.30നു കൊടിയിറക്ക്, വലിയകാണിക്ക, എട്ടിനു  ഗാനമേള. 23നു രാത്രി 7.30നു കേളികൊട്ട്, എട്ടിനു  കഥകളി.  

  24നു രാവിലെ എട്ടിനു കാപ്പൊലി, ഒന്‍പതിനു ഭാഗവത പാരായണം, വൈകിട്ട് ആറിനു കാളകെട്ട് മുടിയാട്ടം, ഗാനസന്ധ്യ, 7.30നു തിരുവാതിര, നൃത്താഞ്ജലി, എട്ടിന് നടയില്‍ തൂക്കം, 8.30നു കൊച്ചാലുംമൂട്ടില്‍ നിന്ന് ഒന്നാം ഗരുഡന്‍ വരവ്, ഒന്‍പതിനു രണ്ടാം ഗരുഡന്‍ വരവ്, 9.30നു മൂന്നാം ഗരുഡന്‍ വരവ്, 10നു നാലാം ഗരുഡന്‍ വരവ്. പുലര്‍ച്ചെ അഞ്ചിനു ഗരുഡന്‍ തൂക്കം, വെടിക്കെട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.