വിഷു ഉത്സവവവും മേല്‍ശാന്തി സ്ഥാനാരോഹണവും

Friday 13 April 2018 1:33 am IST

 

അരൂര്‍:  തുറവൂര്‍ മഹാക്ഷേത്രത്തിലെ  വിഷുക്കണി ദര്‍ശനവും പുതിയ മേല്‍ശാന്തി സ്ഥാനാരോഹണവും  വിഷുദിനത്തില്‍ പുലര്‍ച്ചെ നടക്കും.  പുലര്‍ച്ചെ 2.45 ന് വലിയ തിരുവാഭരണം ചാര്‍ത്തി  നൃസിംഹമൂര്‍ത്തിയും  മഹാസുദര്‍ശനമൂര്‍ത്തിയും ഭക്തജനങ്ങള്‍ക്ക് ദര്‍ശനമരുളും. വടക്കന്‍ കേരളത്തിലെ   അഞ്ച് വൈഷ്ണവ ബ്രാഹ്മണ കുടുംബങ്ങളായ നല്ലൂര്‍, അടുക്കം, കൂണൂര്‍,പറക്കോട്, കശ എന്നീ ഇല്ലങ്ങള്‍ക്കാണ് തുറവൂര്‍ മഹാക്ഷേത്രത്തിലെ മേല്‍ശാന്തി പാരമ്പര്യ അവകാശം. കഠിനമായ ബ്രഹ്മചര്യ നിഷ്ഠകളോടെ പുറപ്പെടാശാന്തി സമ്പ്രദായം അനുഷ്ഠിക്കുന്ന ഇവിടുത്തെ മേല്‍ശാന്തിയുടെ കാലാവധി മേടവിഷു മുതല്‍ ഒരു വര്‍ഷക്കാലമാണ്. ഈ കോലയളവില്‍ ക്ഷേത്ര സങ്കേതം വിട്ട് പുറത്തു പോകുവാനോ രോമാദികള്‍ മുറിക്കുവാനോ പാടില്ല എന്നാണ് വിധി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.