ദളിത്പെണ്‍കുട്ടിയ പീഡിപ്പിച്ച സിപിഎമ്മുകാരന്‍ പിടിയില്‍

Friday 13 April 2018 1:34 am IST

 

അമ്പലപ്പുഴ: പതിനാലുകാരിയായ ദളിത്പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന സിപിഎമ്മുകാരന്‍ പിടിയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് തോട്ടുപുരയ്ക്കല്‍ വീട്ടില്‍ വിനോദ്കുമാറാണ് (48 )പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ വിനോദ് പെണ്‍കുട്ടിയുടെ വീടുപണിക്കെയെത്തിയപ്പോഴാണ് പീഡിപ്പിച്ചത്. സിപി എം ഗ്രാമ പഞ്ചായത്തംഗത്തിന്റെ ഭര്‍തൃസഹോദരനും പാര്‍ട്ടി മെമ്പറുമായ ഇയാള്‍ക്കെതിരെ സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെതിരെ ഇതിന് മുന്‍പും പരാതികള്‍ ഉയര്‍ന്നിരുന്നു. മറ്റൊരു സിപിഎം പ്രവര്‍ത്തകന്റെ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയ ഇയാള്‍ വീട്ടില്‍ ആരുമില്ലാതിരുന്ന അവസരം നോക്കി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സിപിഎം നേതാക്കള്‍ ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒളിവില്‍ പോയ ഇയാളെഅമ്പലപ്പുഴ സിഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാഴാഴ്ച രാവിലെ പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത വിനോദിനെ കോടതി റിമാന്‍ഡ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.