എങ്ങനെയാണ് ത്രിഗുണങ്ങളെ അതിക്രമിക്കേണ്ടത് ?

Friday 13 April 2018 2:12 am IST
"undefined"

സത്ത്വഗുണങ്ങളെയും രജോഗുണങ്ങളെയും തമോഗുണത്തെയും മറികടക്കാനുള്ള ഉപായം എന്താണ്? അര്‍ജുനന്റെ മൂന്നാമത്തെ ചോദ്യമാണല്ലോ ഇത്. ഭഗവാന്‍ മറുപടി പറയുന്നു.

ശ്ലോകത്തിന്റെ തുടക്കത്തിലെ ''മാംച'' എന്ന ഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീധരാചാര്യരും നിംബാര്‍ക്കമതാചാര്യനും പറയുന്നു-

''ച''കാരഃ അവധാരണാര്‍ഥഃ'' -'ച' എന്ന അവ്യയപദത്തിന് 'മാത്രം' എന്നത്രേ അര്‍ത്ഥം.

മാം ച യഃ സേവതേ

ത്രിഗുണങ്ങളെ അതിക്രമിക്കാന്‍ ഒരേ ഒരു ഉപായമേയുള്ളൂ. അത് എന്നെ മാത്രം- ഈ കൃഷ്ണനെ മാത്രം- സേവിക്കുക എന്നതാണ്. നിങ്ങളാരും എന്നെ സേവിച്ചില്ലെങ്കിലും എനിക്ക് ആരോടും ദ്വേഷമില്ല. എല്ലാവരോടും എനിക്ക് സൗഹൃദമേയുള്ളൂ. പക്ഷേ ത്രിഗുണങ്ങളെ അതിക്രമിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നെ മാത്രമേ സേവിക്കാന്‍ പാടുള്ളൂ. ്രതിഗുണങ്ങളുടെ സ്വഭാവത്തെയും പ്രവര്‍ത്തനരീതിയെയും അറിഞ്ഞതുകൊണ്ടുമാത്രം ത്രിഗുണങ്ങളെ അതിക്രമിക്കാന്‍ ആര്‍ക്കും കഴിയില്ല.

ത്രിഗുണങ്ങള്‍ ഭൗതിക പ്രകൃതിയുടെ ഉത്പന്നങ്ങളാണെന്നും ആ പ്രകൃതി എന്റെ നിയന്ത്രണത്തിന് അടിമപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മുമ്പ് പറഞ്ഞത് മറക്കരുത്. ഞാന്‍ ത്രിഗുണങ്ങളുടെ പ്രകൃതിക്കോ, ത്രിഗുണങ്ങള്‍ക്കോ സ്പര്‍ശിക്കാന്‍ കഴിയാത്തവനാണ്. ഞാന്‍ നിര്‍ഗുണനാണ്. ഞാന്‍ പരമകാരുണികനാണ്. അതുകൊണ്ടാണ് തുറന്നുപറയുന്നത്. ഞാന്‍ പരമേശ്വരനാണ്- എല്ലാ ദേവന്മാര്‍ക്കും ജ്ഞാനവും ശക്തിയും കൊടുക്കുന്നവനാണ്, സര്‍വ്വജ്ഞനാണ്- ഒരു പുല്‍ക്കൊടി ഇളകുന്നത് പോലും ഞാന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. അഖണ്ഡ സച്ചിദാനന്ദരസസ്വപനാണ് ഞാന്‍.

അവ്യഭിചാരേണ ഭക്തിയോഗേന (ശ്ലോകം: 26)

9961157857

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.