കുടുംബശ്രീ വിഷു ചന്തകള്‍ക്ക് തുടക്കം

Friday 13 April 2018 2:00 am IST
കുടുംബശ്രീ വിഷു ചന്തകള്‍ക്ക് തുടക്കം. ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറേറ്റ് വളപ്പിലാണ് വിഷുചന്തകള്‍ പ്രവര്‍ത്തിക്കുന്നത്.

 

കോട്ടയം: കുടുംബശ്രീ വിഷു ചന്തകള്‍ക്ക് തുടക്കം. ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറേറ്റ് വളപ്പിലാണ് വിഷുചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. 

കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ കൃഷി ചെയ്യുന്ന വിവിധ ഇനം പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍,കുടുംബശ്രീ തനത് ഉല്പന്നങ്ങള്‍ എന്നിവ ചന്തയില്‍ ലഭ്യമാണ്.ജില്ലയിലെ 33 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നാട്ടു ചന്തകളും 28 പഞ്ചായത്തുകളില്‍ കുടുംബശ്രീ കൃഷി വകുപ്പുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്രാമീണ ചന്തകളും 13,14 തീയതികളിലായി നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് പി.എന്‍ ആദ്യ വില്‍പന നടത്തി. കുടുംബശ്രീ അസ്സി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു സി മാത്യു, ബിനോയി കെ ജോസഫ്, അനൂപ് ചന്ദ്രന്‍, ജോബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.