ചങ്ങനാശ്ശേരി: സമ്മാനമടിച്ചെന്നു തെറ്റിദ്ധരിപ്പിച്ചു ലോട്ടറി വില്പനക്കാരിയുടെ കൈയ്യില്‍ നിന്നും പണം തട്ടിയതായി പരാതി. വലിയകുളത്ത് ലോട്ടറി വില്പന നടത്തുന്ന നടയ്ക്കപ്പാടം അയത്തില്പറമ്പില് ശാന്തി രാജിന്റെ പക്കല്‍ നിന്നാണ് 2000 രൂപ കബളിപ്പിച്ചു തട്ടിയെടുത്തത്. ഏപ്രില്‍ 11നു നറുക്കെടുക്കേണ്ടിയിരുന്ന ടിക്കറ്റുമായി ഉച്ചയ്ക്ക് 2.30ന് ബൈക്കിലെത്തിയ യുവാവ് ഇത് 10-ാം തീയതിയിലെ ടിക്കറ്റ് ആണെന്നും ലോട്ടറി ടിക്കറ്റ് കാണിച്ച് സമ്മാനം അടിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് 2000 രൂപ വാങ്ങി കടന്നുകളയുകയായിരുന്നു. നമ്പര്‍ നോക്കി ഉറപ്പാക്കിയെങ്കിലും ലോട്ടറി ടിക്കറ്റിലെ തീയതി നോക്കിയിരുന്നില്ല.ടിക്കറ്റുമായി ഏജന്‍സിയിലെത്തിയപ്പോഴാണ് ലോട്ടറി ടിക്കറ്റിലെ തീയതി നോക്കിയത്. കബളിക്കപ്പെട്ടന്നറിഞ്ഞ് ശാന്തി ചങ്ങനാശ്ശേരി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: