ജില്ലയില്‍ 92 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികള്‍

Friday 13 April 2018 2:00 am IST
രാഷ്ടീയവത്ക്കരണം ഏറെ നടന്നിട്ടുള്ള ജില്ലയിലെ പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നത് 92 പോലീസുകാര്‍.

 

കോട്ടയം: രാഷ്ടീയവത്ക്കരണം ഏറെ നടന്നിട്ടുള്ള ജില്ലയിലെ പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നത് 92 പോലീസുകാര്‍. 

സംസ്ഥാനത്ത് 1129 പോലീസുകാരണ് ക്രിമനല്‍ കേസുകളില്‍ പ്രതിസ്ഥാനത്തുളളത്. പ്രതികളായവരുടെ എണ്ണത്തിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ജില്ലയ്ക്കുള്ളത്. 92 പേരില്‍ 15 പേര്‍ എസ്‌ഐ, എ എസ് ഐ റാങ്കില്‍ ഉള്ളവരാണ്. 

ജില്ലയില്‍ 'ജനമൈത്രിയായി' അറിയപ്പെടുന്ന സ്റ്റേഷനുകള്‍വരെ മര്‍ദ്ദന കേന്ദ്രങ്ങളായി മാറുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. രാഷ്ടീയ സ്വാധീനത്തിന്റെ പേരില്‍ കളളക്കേസുകള്‍ എടുക്കുന്നതില്‍ ജില്ലയിലെ സ്റ്റേഷനുകള്‍ മുന്‍പന്തിയിലാണ്. 

അടുത്തയിടെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ചമയ്ക്കപ്പെട്ട കേസുകള്‍ ഇതിന് ഉദാഹരണമാണ്. പാലായില്‍   കള്ളക്കേസുകള്‍ക്കും പീഡനത്തിനുമെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഡിവൈഎസ്പി ഓഫീസിലേക്ക് സമരം നടത്തേണ്ടി വന്നു. സമാനമായ അനുഭവങ്ങള്‍ ജില്ലയുടെ പല ഭാഗങ്ങളിലും ഉണ്ടായി. അതേ സമയം തന്നെ പ്രതിസ്ഥാനത്തുള്ള സിപിഎമ്മുകാരെ പോലീസ് സംരക്ഷിക്കുകയും ചെയ്യുകയാണ്. 

ക്രിമനല്‍ കേസില്‍ പ്രതികളാണെങ്കിലും ഇവരില്‍ എല്ലാവരും തന്നെ സര്‍വീസില്‍ തുടരുന്നുണ്ട്. വകുപ്പ് തല നടപടികള്‍ ഇവര്‍ക്കെതിരെ പേരില്‍ മാത്രമെ എടുക്കുകയുള്ളു.  ആറ് മാസത്തെ സസ്‌പെന്‍ഷന്‍ മാത്രമാണ് കൂടി വന്നാല്‍ പരമാവധി ലഭിക്കുന്ന ശിക്ഷ. വാഹന പരിശോധനയിലാണ് പോലീസിന്റെ യഥാര്‍ത്ഥ മുഖം വെളിപ്പെടുന്നത്. കുടുംബവുമായി പോകുന്നവര്‍ക്ക് വരെ അവഹേളനം നേരിടുന്നുണ്ട്. 

അതേ സമയം തന്നെ ജില്ലയിലെ പ്രമാദമായ കേസുകളുടെ അന്വേഷണം എങ്ങുമെത്തിയില്ല.  അറുപറയില്‍ നിന്ന്് കാണാതായ ദമ്പതികളെക്കുറി്ച്ച് പോലീസ് ഒരു വര്‍ഷമായി അന്വേഷിച്ചിട്ടും കണ്ടെത്തനായില്ല. 

ഇവരുടെ ബന്ധുക്കള്‍  ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.