ബൈക്കപകടത്തില്‍ ഗുരുതര പരിക്ക് യുവാവിനെ സഹായിക്കാന്‍ നാടൊരുമിച്ചു

Friday 13 April 2018 2:00 am IST
കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ജോബിക്കുവേണ്ടി നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ സഹായം ലക്ഷങ്ങളായി.കഴിഞ്ഞ ആഴ്ചയില്‍ കുറിച്ചിയില്‍ രണ്ടു ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞിരുന്നു.

 

ചങ്ങനാശ്ശേരി: കുറിച്ചിയിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന ജോബിക്കുവേണ്ടി നാട്ടുകാര്‍ ഒരുമിച്ചപ്പോള്‍ സഹായം ലക്ഷങ്ങളായി.കഴിഞ്ഞ ആഴ്ചയില്‍ കുറിച്ചിയില്‍ രണ്ടു ബൈക്കുകള്‍ തമ്മിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരണമടഞ്ഞിരുന്നു. മരണത്തില്‍ നിന്നും രക്ഷപെട്ട ജോബിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ഒരു കാല്‍ മുറിച്ചു കളയേണ്ടി വന്നു. 

ഇയാളുടെ രണ്ടു വൃക്കകളില്‍ ഓരെണ്ണം പൂര്‍ണമായും മറ്റൊന്ന് 60 ശതമാനത്തോളം തകരാറിലായി.  ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ജോബിക്കുവേണ്ടി ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ പ്രത്യാശടീമിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജീവന്‍ രക്ഷാസമിതി രൂപീകരിച്ച് നാട്ടുകാരെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം നാലുമണിക്കുറുകൊണ്ട് 3.43 ലക്ഷം രൂപ സമാഹരിച്ചു. തുടര്‍ന്ന് നടന്നയോഗം ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി ഉദ്ഘാടനം ചെയ്തു. 

ജീവല്‍ രക്ഷാസമിതി ചെയര്‍മാന്‍ ഷിബിലി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഫസീല അഷറഫ് ജോബിയുടെ അമ്മയ്ക്ക് തുക കൈമാറി. വാര്‍ഡുമെമ്പറന്‍മാരായ സി സനല്‍കുമാര്‍, വര്‍ഗ്ഗീസ് ആന്റണി,പി.എസ് ഷാജഹാന്‍, എസ്.എ.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.