മലബാര്‍ കുടിയേറ്റം: പ്ലാറ്റിനം ജൂബിലി സമാപനം ഇന്നാരംഭിക്കും

Thursday 12 April 2018 9:50 pm IST

 

കണ്ണൂര്‍: കോട്ടയം അതിരൂപത ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനം 13, 14 തീയ്യതികളില്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തും. 14ന് വൈകീട്ട് നാലിന് ശ്രീപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13ന് ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മിഷനറി സന്ന്യസ്ത സംഗമം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടത്തും. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും കോട്ടയം അതിരൂപതയില്‍പ്പെട്ട എല്ലാ മിഷനറിമാരും സന്ന്യസ്തരും സംഗമത്തില്‍ പങ്കെടുക്കും. സമാപനദിവസമായ 14ന് ഉച്ചക്ക് രണ്ടരക്ക് ജവഹര്‍ സ്‌റ്റേഡിയത്തില്‍ നിന്നും ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപനറാലി ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ നടത്തും. റാലി കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഫഌഗ് ഓഫ് ചെയ്യും. മത്സരാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് റാലി നടത്തുന്നത്. സമാപനസമ്മേളനത്തില്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിര്‍മിച്ച് നല്‍കിയ 113 ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും. പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ കലാമത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഫൊറോനയ്ക്ക് കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതലയും കായികമത്സരത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ഫൊറോനയ്ക്ക് കെ.എം.ഷാജി എംഎല്‍എയും സമ്മാനം വിതരണം ചെയ്യും. ജൂബിലി വര്‍ഷത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡ് പി.കെ.ശ്രീമതി എംപി നല്‍കും.വാര്‍ത്താസമ്മേളനത്തില്‍ ഫാ. അബ്രഹാം വരമ്പേത്ത്, പി.എസ.ജോസഫ്, ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.മാത്യൂസ് വലിയപുത്തന്‍പുരയ്ക്കല്‍, ഷിനോ പി ജോസ് എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.