ക്ഷേത്ര ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന പ്രതിഷേധാര്‍ഹം: മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്

Thursday 12 April 2018 9:50 pm IST

 

തളിപ്പറമ്പ: യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മലബാറിലെ ക്ഷേത്ര ജീവനക്കാരോട് കാട്ടുന്ന കടുത്ത അവഗണന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ പറഞ്ഞു.

മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് (ബിഎംഎസ്) തളിപ്പറമ്പ മേഖലാ കമ്മറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിച്ചിട്ട് പത്ത് വര്‍ഷമായിട്ടും ആയത് പുതുക്കാനുള്ള യാതൊരുവിധ നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. യോഗത്തില്‍ ശ്രീരാജരാജേശ്വര ക്ഷേത്രം മേല്‍ശാന്തി പി.ഹരിദാസന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.രാജന്‍, കെ.വി.ശ്രീജിത്ത്, എന്‍കെഇ ചന്ദ്രശേഖരന്‍ നമ്പൂതിരി, എ.പി.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.

 തളിപ്പറമ്പ മേഖലാ കമ്മറ്റി ഭാരവാഹികളായി കെ.പി.പരമേശ്വരന്‍ (പ്രസിഡണ്ട്), വി.എം.ഗിരീഷ് (വൈസ് പ്രസിഡണ്ട്), എ.പി.കെ.വിനോദ് (സെക്രട്ടറി), സി.വി.സനല്‍കുമാര്‍ (ജോയന്റ് സെക്രട്ടറി) കെ.വി.ഉണ്ണികൃഷ്ണന്‍ (ഖജാന്‍ജി) എന്നിവരെ തെരെഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.