അക്ലിയത്ത് ശിവക്ഷേത്രം വിഷുവിളക്ക് മഹോത്സവം ഇന്ന് തുടങ്ങും

Thursday 12 April 2018 9:53 pm IST

 

കണ്ണൂര്‍: അക്ലിയത്ത് ശിവക്ഷേത്രത്തിലെ വിഷുവിളക്ക് മഹോത്സവം ഇന്ന് മുതല്‍ 21 വരെ വിപുലമായ പരിപാടികളോടെ നടക്കും. ഇന്ന് രാത്രി 7.30ന് തിരുവത്താഴത്തിന് അരിയളവ്, 14ന് വൈകുന്നേരം 5.30ന് ഭജന, 6ന് സാംസ്‌കാരിക സമ്മേളനം, രാത്രി 8.30ന് കൊടിയേറ്റം എന്നിവ നടക്കും. സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. അഡ്വ.എ.വി.കേശവന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. കൊടിയേറ്റച്ചടങ്ങിന് തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറെ മനക്കല്‍ പത്മനാഭന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 

15ന് പുലര്‍ച്ചെ വിഷുക്കണി, വൈകുന്നേരം 6ന് കാഴ്ച ശീവേലി, 7.30ന് തിരുനൃത്തം, 8.30ന് തിരുവാതിരക്കളി, 9ന് രാഗസുധ. 16 മുതല്‍ 18 വരെ വൈകുന്നേരം 4ന് ഓട്ടന്‍തുള്ളല്‍, 16ന് രാത്രി 8ന് നൃത്തവിരുന്ന്, 17ന് രാത്രി ശിശിരോത്സവം, 18ന് രാത്രി 8ന് തിരുവാതിരക്കളി, തുടര്‍ന്ന് ഗാനസുധ. 19ന് വൈകുന്നേരം 5ന് നാടുവലം എഴുന്നള്ളത്ത്, തിരുനൃത്തം, 6ന് സ്വാമിനി അപൂര്‍വ്വാനന്ദയുടെ പ്രഭാഷണം, 7ന് കരോക്കെ ഗാനമേള, തുടര്‍ന്ന് സ്‌നേഹ സംഗമോത്സവം. 20ന് വൈകുന്നേരം 5ന് നാടുവലം എഴുന്നള്ളത്ത്, 6ന് ചാക്യാര്‍ കൂത്ത്, 7ന് സംഗീതാര്‍ച്ചന, 8ന് റോക്കിംഗ് റിഥം, 21ന് രാവിലെ 8.30ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കം, ഉച്ചക്ക് 12 മുതല്‍ ആറാട്ട് സദ്യ, വൈകുന്നേരം 5.30ന് ഇരട്ടത്തായമ്പക, 6.30ന് പ്രഭാഷണം, 8ന് ചാക്യാര്‍കൂത്ത്. 9ന് നൃത്തസംഗീത നാടകം, 12ന് ശ്രീമഹാദേവന്റെ ഓലാടന നടക്കല്‍ എഴുന്നള്ളത്ത്, തിരുനൃത്തം എന്നിവയാണ് പ്രധാന പരിപാടികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.