ബിജെപി പ്രാദേശിക നേതാവിനെ വെട്ടിയ കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്റില്‍

Thursday 12 April 2018 9:54 pm IST

 

എടക്കാട്: ബിജെപി പ്രാദേശിക നേതാവിനെ വെട്ടിയ കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്റില്‍. മുഴപ്പിലങ്ങാട് പച്ചക്കരയില്‍ നബീസാസില്‍ ആരിഫിന്റെ മകന്‍ റിഷു എന്ന മുഹമ്മദ് റിഷാന്‍ (22) ആണ് അറസ്റ്റിലായത്. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളി റോഡില്‍ വെച്ച് ഓട്ടോറിക്ഷ െ്രെഡവറും ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമായ സന്തോഷിനെ വെട്ടിയ കേസിലെ രണ്ടാമത്തെ പ്രതിയെയാണ് എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 12 ന് രാത്രി ഒമ്പത് മണിയോടെ ഓട്ടോ െ്രെഡവറായ സന്തോഷ് ഓട്ടോറിക്ഷയും പാര്‍ക്ക് ചെയ്ത് വീട്ടിലേക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്ന സമയത്താണ് അക്രമണത്തിന് ഇരയായത്. ഇതേ കേസില്‍ രണ്ടു ദിവസം മുമ്പ് എടക്കാട് സ്വദേശിയായ വിഷ്ണു ചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.