ഇരിട്ടി: വീടിനുള്ളില്‍ നടന്ന സ്ഫോടനത്തില്‍ യുവാവിന് പരിക്കേറ്റു. എടത്തൊട്ടി ആയിച്ചോത്തെ റിതുവര്ണ്ണത്തില് സന്തോഷിനാണ് പരിക്കേറ്റത്. പടക്കംപൊട്ടിക്കുന്നതിനിടെയാണ് സന്തോഷിന് കൈക്ക് സാരമായി പരിക്കേറ്റത്. പരിക്കേറ്റ സന്തോഷിനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. പടക്കം പൊട്ടിക്കുന്നതിനിടെ വീടിനുള്ളില്‍ സൂക്ഷിച്ച പടക്കങ്ങള്‍ക്ക് തീപിടിച്ചാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ സന്തോഷിന്റെ കൈക്ക് സാരമായി പരിക്കേല്‍ക്കുകയും വീടിന് ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യ്തു. വീടിന്റെ ജനലുകള്‍ ഉള്‍പ്പെടെ തകര്‍ന്ന നിലയിലാണ്.കൈക്ക് സാരമായി പരിക്കേറ്റ സന്തോഷിനെ ആദ്യം തലശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനക്കായി കണ്ണൂരില്‍ നിന്നും ബോംബു സ്ക്വാഡും സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: