വയല്‍ക്കിളി നേതാവായ സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരായ അക്രമം : എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

Thursday 12 April 2018 9:55 pm IST

 

തളിപ്പറമ്പ്: വയല്‍ക്കിളി നേതാവായ സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ഏതാനും ആഴ്ച മുമ്പ് നടന്ന അക്രമത്തില്‍ പങ്കാളിയെന്ന് പോലീസ് കണ്ടെത്തിയ എസ്എഫ്‌ഐ നേതാവിനെ രക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം. അക്രമത്തിന് പിന്നില്‍ തളിപ്പറമ്പിലെ പ്രാദേശിക എസ്എഫ്‌ഐ നേതാവാണെന്ന് തിരിച്ചറിഞ്ഞിട്ടും തളിപ്പറമ്പ് എസ്‌ഐ പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി മൊബൈല്‍ ഫോണ്‍ കോളുകളും തളിപ്പറമ്പിലെ നിരവധി നിരീക്ഷണ ക്യാമറകളും പരിശോധിച്ചതില്‍ നിന്നും എസ്എഫ്‌ഐ നേതാവ് അക്രമത്തില്‍ പങ്കാളിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം ഇയാളെ പ്രതിയാക്കുകയോ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്നാണ് ആരോപണം. എസ്എഫ്‌ഐ നേതാവ് തൃച്ഛംബരത്ത് നിന്ന് ബൈക്കില്‍ കീഴാറ്റൂരിലേക്ക് പോകുന്നതും തിരിച്ചു വരുന്നതും സിസി ടിവി ക്യാമറയില്‍ വ്യക്തമായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുമെന്ന ഘട്ടത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് അറസ്റ്റ് ഒഴിവാക്കുകയായിരുന്നുവെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാനുളള സിപിഎം ശ്രമം അന്വേഷിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.