പൊതുമരാമത്ത് ഫണ്ട് വിനിയോഗം: കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം.

Thursday 12 April 2018 9:56 pm IST

 

കണ്ണൂര്‍: പൊതുമരാമത്ത് ഫണ്ട് വിനിയോഗത്തെച്ചൊല്ലി പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തൃപ്തികരമല്ലാത്തതിനാല്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. വികസനത്തിനുളള തുക വകയിരുത്തിയതുമായി ബന്ധപ്പെട്ട ഫണ്ടിനെക്കുറിച്ചാണ് ആക്ഷേപമുയര്‍ന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് 40 ലക്ഷത്തിന് ചുവടെയാണ് അധികവും ഫണ്ട് വകയിരുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് കൗണ്‍സിലര്‍ എറമുളളാന്റെ പരാമര്‍ശമാണ് തര്‍ക്കത്തിലേക്കെത്തിച്ചത്. എന്നാല്‍ ഭരണപക്ഷം ഈ ആക്ഷേപത്തെ നിഷേധിച്ചു. പദ്ധതികള്‍ക്ക് അനുസൃതമായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. 

 കണ്ണൂര്‍ സിറ്റി മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനച്ചടങ്ങില്‍ നിന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കും പദ്ധതിയുടെ ആരംഭകാലത്ത് പ്രവര്‍ത്തിച്ചവരോടും കടുത്ത അവഗണനയെന്നും യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. നിലവിലെ സ്റ്റാന്റിംങ്ങ് കമ്മറ്റി കൗണ്‍സിലര്‍മാരില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരെയും മത്സ്യമാര്‍ക്കറ്ര് പദ്ധതിയുടെ ആരംഭഘട്ടത്തില്‍ പ്രവര്‍ത്തിച്ചവരെയും കണ്ണൂര്‍ മുന്‍സിപ്പാലിറ്രിയുടെ സ്വപ്‌ന പദ്ധതിയായ കണ്ണൂര്‍ സിറ്റി മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ ബോധപൂര്‍വ്വം ക്ഷണിക്കാതെ അവഗണിച്ചതാണെന്ന് യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. മേയര്‍ ഇ.പി.ലത യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.