മിന്നലുകള്‍ മിന്നിയില്ല; ഓട്ടത്തില്‍ പിന്നില്‍

Friday 13 April 2018 2:41 am IST

കൊച്ചി:  കാസര്‍കോടിനും തിരുവനന്തപുരത്തിനുമിടയില്‍ ട്രെയിനിനേക്കാള്‍ വേഗത്തിലോടുന്ന, ബസ് എന്ന ആശയവുമായി കെഎസ്ആര്‍ടിസി രംഗത്തിറക്കിയ മിന്നല്‍ സര്‍വീസുകള്‍ കിതയ്ക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളും വേഗത കുറവുമാണ് മിന്നലിനെ പിന്നിലാക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ക്കൊപ്പം പോലും ഓടിയെത്താന്‍ പെടാപ്പാട് പെടുകയാണ് മിന്നും താരങ്ങളായി നിരത്ത് കീഴടക്കാനെത്തിയ മിന്നലുകള്‍. 

കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ ഒമ്പതര മണിക്കൂര്‍ മതിയെന്നായിരുന്നു  പ്രഖ്യാപനം.  ഇപ്പോള്‍  പലപ്പോഴും പതിനൊന്നര മണിക്കൂര്‍വരെ  എടുക്കുന്നുണ്ട്.  ട്രെയിനിനേക്കാള്‍ വേഗം ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് പലരും ഇരട്ടിപണം നല്‍കി മിന്നലിനെ ആശ്രയിക്കുന്നത്. സര്‍വീസ്് മോശമായതോടെ മിന്നലില്‍ നിന്നുള്ള വരുമവനവും കെഎസ്ആര്‍ടിസിക്ക് കുറഞ്ഞിട്ടുണ്ട്. റോഡുകളുടെ നിലവാരത്തകര്‍ച്ചയും ഗതാഗതക്കുരുക്കും മിന്നലിന്റെ വേഗത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. 

സര്‍വീസ് ആരംഭിച്ച സമയത്ത് മികച്ച സൗകര്യമുള്ള ബസ്സുകളായിരുന്നു. നിലവില്‍ മിന്നല്‍ സര്‍വീസിന് ഉപയോഗിക്കുന്ന ബസുകള്‍ കാലപ്പഴക്കം ചെന്നതാണ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന മിന്നല്‍ ബസുകളായി ഉപയോഗിക്കുന്നത് അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തി കാലപ്പഴക്കം ചെന്ന ഡീലക്‌സ് ബസ്സുകളാണ്. എട്ട് മിന്നല്‍ ബസ്സുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. 

വേഗതയില്ല, സര്‍വീസിനിടെ ബസ് മാറ്റി 

കൊച്ചി:  തിരുവനന്തപുരത്തു നിന്നും സുല്‍ത്താന്‍ബത്തേരിക്ക് ബുധനാഴ്ച സര്‍വീസ് നടത്തിയ മിന്നല്‍ ബസ് കാലപ്പഴക്കം ചെന്നത്. വാഹനത്തിന് വേഗതയും വളരെ കുറവായിരുന്നു. 

ഇതേ തുടര്‍ന്ന് തൃശൂരില്‍ വെച്ച് ബസ് മാറ്റി. തിരുവനന്തപുരത്തുനിന്നും വന്ന ബസിന്റെ സീറ്റുകളടക്കം യാത്രായോഗ്യമല്ലായിരുന്നു. സ് മാറ്റി. 

തിരുവനന്തപുരത്തുനിന്നും വന്ന ബസിന്റെ സീറ്റുകളടക്കം യാത്രായോഗ്യമല്ലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.