മോഹന്‍ ഭാഗവതിന്റെ വീഡിയോ വൈറല്‍

Friday 13 April 2018 2:45 am IST
"undefined"

ന്യൂദല്‍ഹി: സംവരണത്തിനും ദളിത് വിഭാഗങ്ങള്‍ക്കും അനുകൂലമായി ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കുള്ള സംവരണം നിര്‍ത്തലാക്കരുത്. സംവരണം വേണ്ടെന്ന് ആവശ്യപ്പെടുന്ന കാലം വരെ നടപ്പിലാക്കണം. സമൂഹത്തിലെ അസമത്വം ഇല്ലാതാകുന്ന കാലത്തോളം വേണം. വീഡിയോയില്‍ മോഹന്‍ ഭാഗവത് പറയുന്നു.

വീഡിയോ ശരിയാണെന്നും അതില്‍ പറയുന്നത് ആര്‍എസ്എസിന്റെ നയമാണെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യവ്യക്തമാക്കി. 2017 ജൂലൈയില്‍ നാഗ്പൂര്‍ നാഗരിക് സഹകാരി ബാങ്ക് ഉദ്ഘാടന വേളയില്‍ സംസാരിച്ച വീഡിയോ ആണിതെന്നും അദ്ദേഹം പറഞ്ഞു. 

സംവരണത്തെ കുറിച്ച് ആര്‍എസ്എസിന്റെ നയം ആദ്യമേ വ്യക്തമാക്കിയിരുന്നെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടു. സംഘം പൂര്‍ണമായും സംവരണം നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.