വിഷുവിന് മുമ്പ് ക്ഷേമപെന്‍ഷന്‍: സര്‍ക്കാരിന്റേത് പാഴ്‌വാക്കായി

Friday 13 April 2018 2:48 am IST
"undefined"

പൊന്‍കുന്നം: വിഷുവിന് മുമ്പ് ക്ഷേമപെന്‍ഷനുകള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യുമെന്ന പ്രഖ്യാപനം പ്രഹസനം. നഗരങ്ങളില്‍ വിരലിലെണ്ണാന്‍ മാത്രം പെന്‍ഷന്‍ വിതരണം ചെയ്ത് സാമൂഹമാധ്യമങ്ങള്‍ വഴി പ്രചരണം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

 ഭൂരിപക്ഷം ഗുണഭോക്താക്കളുടെയും അക്കൗണ്ടില്‍ ഇന്നലെ വരെ പണം വന്നിട്ടില്ല. സഹ. ബാങ്കുകള്‍ വഴി പെന്‍ഷന്‍ നല്‍കാനുള്ളവരുടെ ലിസ്റ്റ് മാത്രമാണ് എത്തിയത്.  പണം വൈകുന്നേരത്തോടെ അക്കൗണ്ടില്‍ എത്തുമെന്നാണ് പറയുന്നത്. ഇത് ഇന്നും നാളെയുമായി ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിക്കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. എസ്ബിഐയുടെ ചുരുക്കം അക്കൗണ്ടുകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നാമമാത്രമായി പണം എത്തിയിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകണമെങ്കില്‍ ഇന്ന് ഒരു ദിവസം മാത്രമാണ് ബാക്കി. നാളെ ബാങ്കുകള്‍ അവധിയാണ്. ഓണ്‍ലൈന്‍ വഴി പണം 15ന് മുന്‍പ് എത്തിക്കുമെന്നാണ്  ഉദ്യോഗസ്ഥര്‍ പറയുന്നത്. 

 42,40,551 ഗുണഭോക്താക്കളാണ് ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നത്. 2017 ഡിസംബര്‍ മുതല്‍ മുടങ്ങിക്കിടന്നതുള്‍പ്പെടെ മാര്‍ച്ച് വരെ നാലുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ 1948 കോടി രൂപ അനുവദിച്ച്  മാര്‍ച്ച് 23ന്  ഉത്തരവിറക്കി.   

തുക ഗുണഭോക്താക്കള്‍ക്ക് വീടുകളില്‍ വിതരണം ചെയ്യാന്‍  വെള്ളയമ്പലം സബ് ട്രഷറിയില്‍ നിക്ഷേപിക്കാനും, ആവശ്യമായ തുക എസ്ബിഐയില്‍ നിക്ഷേപിക്കാനും പഞ്ചായത്ത് ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഈ തുക പിന്‍വലിക്കുന്നതില്‍ നിന്ന് ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കി. 20 ദിവസങ്ങള്‍ കൊണ്ട് ചെയ്യാന്‍ കഴിയാതിരുന്നത് ഒരു ദിവസം കൊണ്ട് ് ചെയ്യാന്‍ കഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.