തേജസ്വിനിക്ക് വെള്ളി

Friday 13 April 2018 2:01 am IST

ഗോള്‍ഡ്‌കോസ്റ്റ്: ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്നലെ ഇന്ത്യക്ക് ഒരു വെള്ളി മാത്രം. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ വിഭാഗത്തില്‍ തേജസ്വിനി സാവന്താണ് വെള്ളി നേടിയത്. സിംഗപ്പൂരിന്റെ മാര്‍ട്ടിന ലിന്‍ഡ്‌സെ വെലോസോ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി.

 37 കാരിയായ തേജസ്വിനി സാവന്തിന്റെ ആറാം കോമണ്‍വെല്‍ത്ത് മെഡലാണിത്. 2006-ലെ മെല്‍ബണ്‍ ഗെയിംസില്‍ രണ്ടു സ്വര്‍ണ്ണവും 2010ലെ ദല്‍ഹി ഗെയിംസില്‍ രണ്ടു വെള്ളി, ഒരു വെങ്കലം എന്നിവയും സാവന്ത് നേടിയിരുന്നു. അതേസമയം 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഫൈനലില്‍ കടന്ന മറ്റൊരു ഇന്ത്യന്‍ താരം അന്‍ജും മുദ്ഗിലിനു 16-ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.