ബാഡ്മിന്റണിലും ടിടിയിലും മുന്നോട്ട്

Friday 13 April 2018 2:52 am IST
"undefined"

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിലും ടേബിള്‍ ടെന്നീസിലും ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട്. 

ബാഡ്മിന്റണിന്റെ എല്ലാ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങള്‍ ക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവര്‍ പുരുഷ സിംഗിള്‍സിലും സൈന നെഹ്‌വാള്‍, പി.വി. സിന്ധു, ഋത്വിക ശിവാനി എന്നിവര്‍ വനിതാ സിംഗിള്‍സിലും അവസാന എട്ടിലെത്തി.

പുരുഷ-വനിതാ ഡബിള്‍സില്‍ റിങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി, അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി, മിക്‌സഡ് ഡബിള്‍സില്‍ സിക്കി റെഡ്ഡി-പ്രണവ് ചോപ്ര, അശ്വിനി പൊന്നപ്പ-റിങ്കി റെഡ്ഡി സഖ്യവുമാണ് ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ അജന്ത ശരത്, ഹര്‍മീത് ദേശായി, സത്യന്‍ ജ്ഞാനശേഖരന്‍ എന്നിവരും വനിതാ സിംഗിള്‍സില്‍ മണിക ബത്രയും ക്വാര്‍ട്ടറിലെത്തി. അതേസമയം മൗമ ദാസ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.

വനിതാ ഡബിള്‍സില്‍ മണിക ബത്ര-മൗമ ദാസ് സഖ്യവും സുതീര്‍ത്ഥ മുഖര്‍ജി-പൂജാ സഹസ്രബുദ്ധെ സഖ്യവും സെമിയിലേക്ക് മുന്നേറി.

പുരുഷ ഡബിള്‍സില്‍ അജന്ത ശരത്-സത്യന്‍ ജ്ഞാനശേഖരന്‍, ഹര്‍മീത് ദേശായി-സനില്‍ ഷെട്ടി, മിക്‌സഡ് ഡബിള്‍സില്‍ മണിക ബത്ര-സത്യന്‍ ജ്ഞാനശേഖരന്‍, മൗമ ദാസ്-അജന്ത് ശരത്, മധുരിക പത്കര്‍-സനില്‍ ഷെട്ടി ജോഡിയും ക്വാര്‍ട്ടറില്‍ ഇടംനേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.