ഐആര്‍എന്‍എസ്എസ് 11 വിജയകരമായി വിക്ഷേപിച്ചു

Friday 13 April 2018 4:05 am IST
"undefined"

ന്യൂദല്‍ഹി: ഇന്ത്യയുടെ സ്വന്തം ദിശനിര്‍ണ്ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 11 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ നാലു മണിയോടെ പിഎസ്എല്‍വി സി 41 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഭൂമിയില്‍ നിന്ന് കുതിച്ചുയര്‍ന്ന് 19ാം മിനിറ്റില്‍ റോക്കറ്റ് ഉപഗ്രഹത്തെ നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ എത്തിച്ചു. ഇന്ത്യയുടെ എട്ടാമത്തെ ദിശനിര്‍ണ്ണയ ഉപഗ്രഹമാണിത്. 

ദിശനിര്‍ണ്ണയ ഉപഗ്രഹങ്ങളില്‍ ഒന്നായ ഐആര്‍എന്‍എസ്എസ് ഒന്ന് എയ്ക്ക് രണ്ടു വര്‍ഷം മുന്‍പ് തകരാര്‍ സംഭവിച്ചിരുന്നു. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്ത് റുബീഡിയം ആണവക്ലോക്ക് കേടായി. ഇതോടെ ഉപഗ്രഹത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ കൃത്യമായ വിശകലനം അസാധ്യമായി. സമയസിഗ്‌നല്‍ ലഭിക്കാതായി. ഇതിനു പകരമാണ് ഐആര്‍ എന്‍എസ്എസ് 11  വിക്ഷേപിച്ചത്. 

1,425 കിലോ ഭാരമുള്ള ഐആര്‍എന്‍എസ്എസ് 11ന് പത്തു വര്‍ഷമാണ് കാലാവധി. ഇന്ത്യയുടെ ദിശനിര്‍ണ്ണയ ഉപഗ്രഹ ശ്രേണിയിലെ എട്ടാമത്തെ ഉപഗ്രഹമാണ്. വിജയകരമായ വിക്ഷേപണത്തില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ. ശിവന്‍ ശാസ്ത്രജ്ഞരെ അനുമോദിച്ചു. 

ഉപഗ്രഹത്തില്‍ രണ്ട് പേലോഡുകളാണ് ഉള്ളത്. ദിശനിര്‍ണ്ണയ സംവിധാനവും റേഞ്ച് നിര്‍ണ്ണയം ഉപകരണവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.