തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

Friday 13 April 2018 11:16 am IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലറും ബിജെപി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ പാപ്പനം‌കോട് സജിക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു. രാവിലെ 9.45 ഓടെ വള്ളക്കടവില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. 

പരിക്കേറ്റ സജിയെ കരമനയിലെ പി‌ആര്‍‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ബൈക്കിൽ പോകുകയായിരുന്ന സജിയെയും കരമന ഏരിയാ സെക്രട്ടറി പ്രകാശിനേയും നിരവധി ബൈക്കുകളിലെത്തിയ അക്രമിസംഘം വെട്ടിവീഴ്ത്തുകയായിരുന്നു .തലയുടെ മുൻഭാഗത്തും പിൻഭാഗത്തും സജിയെ വെട്ടിയ ശേഷം ദേഹമാസകലം കമ്പിവടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച പ്രകാശിനേയും അക്രമിച്ചു. 

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക് വിധേയനായ ആളാണ് പ്രകാശ്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ് പറഞ്ഞു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.