ശ്രീജിത്തിന്റെ കസ്റ്റഡിമരണം: മൂന്ന് പോലീസുകാര്‍ കസ്റ്റഡിയില്‍
Friday 13 April 2018 11:30 am IST
സംഭവത്തില്‍ പറവൂര്‍ എസ്ഐ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പറവൂര്‍ എസ്ഐ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സി.ഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ ജി.എസ്.ദീപക്ക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍, സിവില്‍ പൊലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിച്ച ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.