ഫഹദ് മികച്ച സഹനടന്‍; ജയരാജന്‍ സംവിധായകന്‍

Friday 13 April 2018 12:07 pm IST
സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സിനിമകളുടെ നിലവാരം അത്ഭുതപ്പെടുത്തിയെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു.

ന്യൂദല്‍ഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ദിലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌‌സാക്ഷിയും മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഈ ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. ടേക്ക് ഓഫിലെ അഭിനയം പാര്‍വതിയെ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനുടമയാക്കി. 

ഭയാനകം സംവിധാനം ചെയ്ത ജയരാജന്‍ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഭായാനകത്തിലെ ഛായാഗ്രഹ മികവിന് നിഖീല്‍ പ്രവീണ്‍ മികച്ച ഛായാഗ്രാഹകനായി. തൊണ്ടിമുതലും ദൃക്‌‌സാക്ഷിക്കും തിരക്കഥ രചിച്ച സജീവ് പാഴൂര്‍ മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. കഥേതര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മലയാളിയായ അനീസ് കെ.എം സംവിധാനം ചെയ്ത സ്ലേവ് ജെനസിസിന്‌ ലഭിച്ചു. പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് 'സ്ലേവ് ജെനസിസ്‌'.

വിശ്വാസപൂര്‍വന്‍ മന്‍സൂര്‍ എന്ന ചിത്രത്തില്‍ പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ച യേശുദാസ് മികച്ച ഗായകനുള്ള പുരസ്കാരം സ്വന്തമാക്കി. സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരം നിര്‍ണയിച്ചത്. സിനിമകളുടെ നിലവാരം അത്ഭുതപ്പെടുത്തിയെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, സംവിധായകന്‍ രാഹുല്‍ റവെയ്ല്‍ എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍.

321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു. 15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

രചയിതാവ് ഇംതിയാസ് ഹുസൈന്‍, തമിഴ് നടി ഗൗതമി, ഗാനരചയിതാവ് മെഹ്ബൂബ, സംവിധായകന്‍ രാഹുല്‍ റാവൈല്‍, കന്നഡ സംവിധായകന്‍ പി. ശേഷാദ്രി, ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, നാടകകൃത്ത് ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത് റൂമി ജാഫ്റി, സംവിധായകന്‍ രഞ്ജിത് ദാസ്, നിര്‍മാതാവ് രാജേഷ് മാപുസ്‌കാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍.

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച നടി - ശ്രീദേവി

മികച്ച നടന്‍- റിഥി സെന്‍

മികച്ച സഹനടന്‍- ഫഹദ് ഫാസില്‍

മികച്ച സഹനടി - ദിവ്യ ദത്ത (ഹിരാത)

മികച്ച സംവിധായകന്‍- ജയരാജ് (ചിത്രം: ഭയാനകം)​

കഥേതര വിഭാഗത്തിലെ മികച്ച ചിത്രം: വാട്ടര്‍ ബേബി

മികച്ച അഡ്വഞ്ചറസ് സിനിമ: ലഡാക് ചാലേ റിക്ഷാവാലെ

മികച്ച സാമൂഹ്യപ്രസക്തിയുടെ ചിത്രം: ഐ ആം ബോണി

പ്രത്യേക ജൂറി പുരസ്‌കാരം: പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, പങ്കജ് ത്രിപാഠിക്കും പ്രത്യേക പരാമര്‍ശം (ന്യൂട്ടണ്‍)

മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്‌സാക്ഷിയും

മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍

മികച്ച സംഘട്ടനസംവിധാനം: ബാഹുബലി 2

മികച്ച സംഗീത സംവിധായകന്‍: എ ആര്‍ റഹ്മാന്‍

മികച്ച എഡിറ്റിംഗ്: വില്ലേജ് റോക്സ്റ്റാര്‍

പ്രൊഡക്ഷന്‍ ഡൈസനര്‍: സന്തോഷ് രാജ് (ടേക്ക് ഓഫ്)

മികച്ച തിരക്കഥ: സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച അവലംബിത തിരക്കഥ: ജയരാജ്

മികച്ച ഛായാഗ്രാഹകന്‍: നിഖില്‍ പ്രവീണ്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)​

മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം - ആളൊരുക്കം

മികച്ച നിരൂപകന്‍ ‍- ഗിരിര്‍ ഝാ

മികച്ച ബംഗാളി ഫിലിം- മയൂരക്ഷി

മികച്ച തമിഴ് ചിത്രം - ടു ലെറ്റ്

മികച്ച തെലുങ്ക് ചിത്രം - ഗാസി അറ്റാക്ക്‌

മികച്ച കൊറിയോഗ്രഫി - ഗണേഷ് ആചാര്യ

മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍

മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)

എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)

മികച്ച ഗായകന്‍- കെ.ജെ യേശുദാസ് (പോയ് മറഞ്ഞ കാലം)

മികച്ച ഗായിക- സാക്ഷ ത്രിപതി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.