കഠുവ സംഭവം: പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് മനേക ഗാന്ധി

Friday 13 April 2018 2:15 pm IST
ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള ശിശു സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഒരു വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് മനേക വ്യക്തമാക്കി.
"undefined"

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കഠുവയില്‍ എട്ട് വയസുകാരി പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി മനേക ഗാന്ധി.

ലൈംഗിക അതിക്രമങ്ങളില്‍ നിന്നുള്ള ശിശു സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഒരു വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ട് മനേക വ്യക്തമാക്കി.

നാടോടികളായ ബക്കര്‍വാല്‍ മുസ്ലീം സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഠുവയിലെ രസാന ഗ്രാമത്തിന് സമീപത്ത് നിന്ന് ജനുവരി 10നാണ് കാണാതായത്.

നേരത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെയുള്ള നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും ഇത്തരക്കാര്‍ക്ക് വധശിക്ഷ വിധിക്കണമെന്നും കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്ത്തിയും വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.