കെസിഎ ഭരണസമിതിയുടെ എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ഉത്തരവ്

Friday 13 April 2018 2:40 pm IST

കൊച്ചി: കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ അഴിമതി കേസില്‍ കെസിഎ ഭരണസമിതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഇതിനായി അഭിഭാഷക കമീഷനെ ഹൈക്കോടതി നിയോഗിച്ചു.

അഭിഭാഷക കമീഷന്‍ നിയമനം നിലവിലെ കെസിഎം ഭരണസമിതിയെ ബാധിക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. മധ്യവേനല്‍ അവധിക്കു ശേഷം കേസ് വിശദമായി വാദം കേള്‍ക്കുമെന്ന് അറിയിച്ച ഹൈക്കോടതി, കേസിലെ എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് പുറപ്പെടുവിച്ചു. രേഖകളില്‍ കൃത്രിമം നടക്കാന്‍ ഇടയുണ്ടെന്ന പരാതിയിലാണ് കോടതി നടപടി. 

കേരള ക്രിക്കറ്റ് അസോസിയേഷനിലെ ഗുരുതര അഴിമതിയും ക്രമക്കേടുകളും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കായിക അധ്യാപകനും അക്കാദമിക് വിദഗ്ധനുമായ ഡോ. എ.എം. നജീബാണ് ഹരജി നല്‍കിയത്.‍. ലോധ കമ്മിറ്റി നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്നും ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് കെസിഎയുടെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.