വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

Friday 13 April 2018 2:29 pm IST
അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്', ദ ബേണിങ് ട്രെയിന്‍, 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലെ ഒരു മുന്‍നിര നായകനായിരുന്നു ഖന്ന.
"undefined"

ന്യൂദല്‍ഹി: ബോളിവുഡ് നടനായിരുന്ന വിനോദ് ഖന്നക്ക് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം. 65-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി ഏകകണ്ഠമായാണ് അവാര്‍ഡിനായി വിനോദ് ഖന്നയെ തെരഞ്ഞെടുത്തത്.

അമര്‍ അക്ബര്‍ ആന്റണി, ഇന്‍സാഫ്', ദ ബേണിങ് ട്രെയിന്‍, 'മുക്കന്ദര്‍ കാ സിക്കന്ദര്‍' എന്നിവയുള്‍പ്പെടെ 140ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1970-80 കാലഘട്ടത്തിലെ ഒരു മുന്‍നിര നായകനായിരുന്നു ഖന്ന.

1997 ല്‍ ഭാരതീയ ജനത പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം 1998ല്‍ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 മുതല്‍ 2004 വരെ ഖന്ന കേന്ദ്ര ടൂറിസം വകുപ്പുമന്ത്രിയായിരുന്നു. 2014ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27നാണ് വിനോദ് ഖന്ന അന്തരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.