മധ്യപ്രദേശില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി

Friday 13 April 2018 2:57 pm IST
വ്യാഴാഴ്ചയാണ് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടാനച്ഛന്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
"undefined"

ഗ്വാളിയര്‍: മധ്യപ്രദേശിലെ ഗ്വാളിയറില്‍ രണ്ടാനച്ഛന്‍ ഒന്‍പതുകാരിയെ മാനഭംഗപ്പെടുത്തി. കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ബഹോദപുര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ചയാണ് കുട്ടിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടാനച്ഛന്‍ ഒളിവിലാണെന്നും ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. 

ഉന്നാവോ, കഠുവ പീഡനങ്ങള്‍ക്ക് പിന്നാലെയാണ് മധ്യപ്രദേശില്‍നിന്നും ഇത്തരത്തിലുള്ള മറ്റൊരു സംഭവംകൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.