കൊച്ചിന് ബൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാം തവണയും 1000 കിലോമീറ്റര്‍ സൈക്ലിംഗ് സംഘടിപ്പിച്ചു. കഴിഞ്ഞ 7 ന് ആരംഭിച്ച മത്സരം 10ന് അവസാനിച്ചു. 75 മണിക്കൂറില്‍ 1000 കിലോമീറ്റര്‍ എന്ന ലക്ഷ്യത്തോടെയുള്ള മത്സരത്തിന്റെ നിര്‍ദ്ദിഷ്ട റൂട്ട് കൊച്ചി- കഴക്കൂട്ടം – കൊച്ചി – കണ്ണൂര്‍ – ചെറുവത്തൂര്‍ – കൊച്ചി ആയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 പേര് പങ്കെടുത്തു; അതില്‍ നിന്നും 22 പേരാണ് ഫിനിഷ് ചെയ്തത്. അതില്‍ പറവൂര്‍ ബൈക്കേര്‍സ് ക്ലബ്ബില്‍ നിന്നും പങ്കെടുത്ത 13 പേരില്‍ 10 പേര് വിജയകരമായി പൂര്‍ത്തിയാക്കി. ക്ലബ്ബില്‍ നിന്നും ഗലിന് അബ്രഹാം, ഉല്ലാസ് ഉത്തമന്, ജയപ്രസാദ്, രതീഷ്
രാജപ്പന്, അനന്തകൃഷ്ണന്, അനന്തു ചന്ദ്രബാബു, അജു ജോണ്‍, അജോ ജോസഫ്, അഖില്‍ മധു, ജയന് ജെറോം എന്നിവരാണ് വിജയികളായത്. ഗലിന് അബ്രഹാം ജനുവരിയില്‍ നടന്ന ഇന്‍ഡോ നേപ്പാള്‍ 1400 കി.മീ BRM(Brevets Randonneures Mondiaux)ല്‍ വിജയി ആയിരുന്നു. 19 കാരനായ അനന്തു ചന്ദ്രബാബു ഇന്ത്യയില്‍ 1000 കി.മീ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റൈഡറാണ്.
ജൂലൈ 14 ന് ബാഗ്ലൂരില്‍ നടക്കുന്ന ഇന്ത്യയില്‍ ഏറ്റവും കഠിന്യമേറിയ 1200 കി.മി brm അണ് അടുത്തതായി ക്ലബ്ബ് ലക്ഷ്യം വക്കുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള Audax Club Parisien ക്ലബ്ബ് നടത്തുന്ന സൈക്കിളോട്ട പരിപാടിയാണ് BRM . ഇന്ത്യയില്‍ അവരുടെ ഇടനിലക്കാരായി പരിപാടികള്‍ സംഘടിപ്പിക്കുന്നത് AIR (Audax India Randonnerurs) ആണ്. ഇന്ത്യയില്‍ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളില്‍ BRM എന്ന ദീര്‍ഘദൂര സൈക്കിളോട്ട പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: