ഡിജിറ്റല്‍ വളണ്ടിയര്‍മാര്‍ക്കുള്ള ശില്‍പ്പശാല 17ന്

Friday 13 April 2018 5:16 pm IST

 

കണ്ണൂര്‍: ജില്ലയെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന്റെ ആദ്യപടിയായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കും ഡിജിറ്റല്‍ വളണ്ടിയര്‍ക്കുമുള്ള ശില്‍പ്പശാല 17ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കളക്ടറേറ്റ് ഹാളില്‍ നടക്കുന്ന ഏകദിന ശില്‍പ്പശാല ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. എഡിഎം മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുമേഷ് മുഖ്യാതിഥിയായിരിക്കും. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഡെപ്യൂട്ടി കളക്ടര്‍ സി.എം.ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്‍പ്പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ വികാസ്പീഡിയ, ആധാര്‍, അക്ഷയ സേവനങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ സംവിധാനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടാകും. വൈകുന്നേരം പൊതു ചര്‍ച്ചയും നടക്കും. ഡിജിറ്റല്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ 9656347995 എന്ന നമ്പറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ഐടി സെല്‍ കോഡിനേറ്റര്‍ ഉമ്മര്‍ ഫറൂഖ്, മിഥുന്‍ കൃഷ്ണ, സി.വി.ഷിബു എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.