16ന് സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദ്്

Friday 13 April 2018 5:17 pm IST

 

കണ്ണൂര്‍: ലോട്ടറി മേഖലയില്‍ 16ന് സംസ്ഥാന വ്യാപകമായി ലോട്ടറി ബന്ദ് നടത്തുവാന്‍ തീരുമാനിച്ചതായി കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും മൂലം ലോട്ടറി വില്‍പ്പനയിലൂടെ ഉപജീവനം നടത്തുന്നവര്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഒന്നും പരിഗണിക്കാത്ത സാഹചര്യത്തിലാണ് ബന്ദ് നടത്തുന്നത്. അന്നേദിവസം ലോട്ടറി തൊഴിലാളികള്‍ ടിക്കറ്റെടുക്കാതെയും വില്‍ക്കാതെയും സമരത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രേംജിത്ത് പൂച്ചാലി, എടക്കാട് പ്രേമരാജന്‍, ചന്ദ്രാജി മട്ടന്നൂര്‍, കുനിമ്മല്‍ രാജന്‍, ലിനീഷ് അത്താഴക്കുന്ന് എന്നിവര്‍ പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.