ബംഗളുരുവില്‍ വന്‍ തീപിടിത്തം

Thursday 8 November 2012 4:07 pm IST

ബംഗളുരു: ബംഗളുരുവിലെ ഇലക്ട്രോണിക്സ് സിറ്റിയില്‍ വന്‍ തീപിടിത്തം. സിറ്റിയിലെ ബെര്‍ഗര്‍ പെയിന്റ് ഫാക്റ്ററിയിലാണു തീപിടിത്തമുണ്ടായത്. ആളപായമില്ല. ഫാക്ടറി സ്ഥിതി ചെയ്യുന്ന റോഡ് പോലീസ് അടച്ചു. രാസവസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുകപടലങ്ങള്‍ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ പടര്‍ന്നു. ചില സ്ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു‍. രാവിലെ പതിനൊന്നു മണിയോടെയാണു തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. 24 ഫയര്‍ യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമം നടത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.