മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ അവശിഷ്ടം കണ്ടെത്തി

Friday 13 April 2018 6:16 pm IST
"undefined"

വാഷിങ്ങ്ടണ്‍: മലയാളി കുടുംബം സഞ്ചരിച്ച ഈല്‍ നദിയില്‍ കാണാതായ വാഹനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന. യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി(42) ഭാര്യ സൗമ്യ, മക്കള്‍സിദ്ധാന്ത്, സാചി എന്നിവര്‍ കയറിയ വാഹനത്തിന്റെ അവശിഷ്ടം ഈല്‍ നദിയുടെ വിവിധ ഭാഗങ്ങത്തില്‍ നിന്നാണ് കണ്ടെടുത്തത്. 

വാഹനത്തിലുണ്ടായിരുന്ന വസ്തുവകകള്‍  സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞു, ഏപ്രില്‍ അഞ്ചിന്  പോര്‍ട്ട്‌ലാന്റില്‍ നിന്ന് സാന്‍ഹൊസേയിലേക്കുളള യാത്രക്കിടെയാണ് കാര്‍ കരകവിഞ്ഞൊഴുകുന്ന പുഴയില്‍ പെട്ടത്. വാഹനഭാഗങ്ങള്‍ വിശദ പരിശോധനക്ക് വിധേയമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.