റെയില്‍വേ സ്റ്റേഷന്‍ പരിസരം കന്നുകാലികള്‍ കൈയടക്കി

Saturday 14 April 2018 1:45 am IST


തുറവൂര്‍: കന്നുകാലികളുടെ താവളമായി തുറവൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും. പകല്‍ സമയങ്ങളില്‍ സമീപവാസികളില്‍ ചിലര്‍ പശു ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ഫ്‌ളാറ്റ്‌ഫോമുകളിലും പരിസര പ്രദേശങ്ങളിലും കെട്ടിയിടുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
  പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ചേര്‍ത്തലയ്ക്കും എറണാകുളത്തിനും ഇടയിലുള്ള പ്രധാന സ്റ്റേഷനായ തുറവൂരില്‍ ദീര്‍ഘദൂര തീവണ്ടികള്‍ക്കടക്കം സ്റ്റോപ്പുള്ളതാണ്. ദിനം പ്രതി നൂറ്കണക്കിന് യാത്രികരാണ് വന്നുപോകുന്നത്. സ്റ്റേഷനിലെത്തുന്നവര്‍ക്ക് പ്‌ളാറ്റ് ഫോമിലൂടെ ലഗേജുകളുമായി നടക്കാന്‍ കഴിയാത്ത സ്ഥിതിയാണൊണ് പരാതി.
  ട്രെയിനില്‍ കയറാന്‍ എത്തുന്നവരും ഇറങ്ങുന്നവരും കന്നുകാലികളെ കെട്ടിയ കയറില്‍ തട്ടി വീഴുന്നതും പതിവായിട്ടുണ്ട്. തീവണ്ടിയുടെ ചൂളംവിളി കേള്‍ക്കുമ്പോള്‍ കന്നുകാലികള്‍ പേടിച്ചോടിയും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് തടയാന്‍ അധികൃതര്‍ സത്വര നടപടി സ്വീകരിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.