മിന്നല്‍ പണിമുടക്കില്‍ രോഗികള്‍ വലഞ്ഞു

Saturday 14 April 2018 1:47 am IST


ആലപ്പുഴ: ഒപി സമയം ദീര്‍ഘിപ്പിച്ചതിലും, ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ പണിമുടക്ക് രോഗികളെ വലച്ചു.ജില്ലയിലെ മെഡിക്കല്‍ കോളേജ് ആശുപത്രി ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെയെല്ലാം പ്രവര്‍ത്തനത്തെ ഡോക്ടര്‍മാരുടെ സമരം ബാധിച്ചു. പ്രധാന ആശുപത്രികളില്‍ അത്യാഹിതവിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും, ഹൗസ് സര്‍ജന്മാരും ഡ്യൂട്ടിക്കെത്തിയിരുന്നു, വ്യാഴാഴ്ച അര്‍ദ്ധരാത്രിയാണ് സമരം പ്രഖ്യാപിച്ചത്. അതിനാല്‍ ജനങ്ങള്‍ ബഹുഭൂരിപക്ഷവും സമരത്തെ കുറിഞ്ഞ് അറിഞ്ഞില്ല. നിരവധി രോഗികളാണ് സര്‍ക്കാര്‍ ആതുരാലയങ്ങളിലെത്തി ചികിത്സ ലഭിക്കാതെ മടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.