അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നത് ഭരണഘടനാപരമായി ശരിയാണ്. അതുകൊണ്ടു ഹര്‍ത്താലിനെ ഭരണഘടനാപരമായി തെറ്റാണെന്ന് പറയാന്‍ കഴിയില്ല. ഇത് പറഞ്ഞത് ജസ്റ്റിസ് കെഹാറും ജസ്റ്റിസ് ചന്ദ്രചൂഡും അടങ്ങുന്ന ബഞ്ചാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താല്‍, ജനജീവിതം താറുമാറാക്കുന്ന ബന്ദിന്റെ പുനരാവിഷ്കാരമാണെന്ന് വ്യക്തമാക്കിക്കൊണ്ട്, ഹര്‍ത്താലിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ശേഷമാണ് 2017.മാര്‍ച്ച് 31.നു സുപ്രീംകോടതി ഇങ്ങനെ പരാമര്‍ശിച്ചത്.
1997.ല്‍ ഭാരത് കുമാര്‍ കേസില്‍ കേരളാ ഹൈക്കോടതി ബന്ദ് ജനജീവിതം താറുമാറാക്കുമെന്നും അത് ജനങ്ങളുടെ അവകാശങ്ങളുടെമേലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിക്കുകയുണ്ടായി. തുടര്‍ന്ന് 1998-ല്‍ സുപ്രീംകോടതി ബന്ദ് നിരോധിച്ചു. എന്നിരുന്നാലും നാളിതുവരെയും ബന്ദ്, സ്ട്രൈക്ക്, ഹര്‍ത്താല്‍ ഇവയൊന്നും നിയമപരമായി വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഭരണഘടനാപരമായ ഒരു വലിയ പോരായ്മ തന്നെയാണ് അത്.
പത്മകുമാര്‍, റാന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: