ചെങ്ങന്നൂരില്‍ ബിജെപി റേഷന്‍ യാചനാ സമരം നടത്തി

Saturday 14 April 2018 2:00 am IST

 

ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാര്‍ റേഷനരി പോലും കൊടുക്കാന്‍ കഴിവില്ലാത്തവരാണെന്നു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍. ബിജെപി നടത്തിയ റേഷന്‍ യാചനാ സമരം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 കേന്ദ്ര സര്‍ക്കാര്‍  സാധാരണക്കാര്‍ക്ക് റേഷന്‍ ഉറപ്പു വരുത്താന്‍ നടത്തിയ നടപടികള്‍ പരാജയപ്പെടുത്താന്‍ സിപിഎം നടത്തിയ ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ റേഷന്‍ അരി പോലും ഇല്ലാത്ത സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്. റേഷന്‍ വിതരണത്തില്‍ നടത്തുന്ന ഗുരുതരമായ ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.  

 മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍ അദ്ധ്യക്ഷനായി. പി.കെ വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജി കര്‍ത്ത, ശ്യാമള കൃഷ്ണകുമര്‍, സജു കുരുവിള, ബി. കൃഷ്ണകുമാര്‍, ഡി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.