സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

Saturday 14 April 2018 2:00 am IST

 

കായംകുളം: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്. കുറ്റിത്തെരുവ് മാവേലിക്കര റോഡില്‍ വളഞ്ഞ നടക്കാവില്‍ ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു അപകടം. 

  കായംകുളത്തു നിന്നും മാവേലിക്കരക്കു പോയ ബസും എതിരെ വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  ബസ് ഡ്രൈവര്‍തട്ടാരമ്പലം മറ്റ0 വടക്ക് ചാക്കര കിഴക്കതില്‍ ഷൈന്‍ദാസ്(31), കണ്ടക്ടര്‍ ഈരേഴ വടക്ക് മീനത്തേരില്‍ സമേഷ് (24),  യാത്രക്കാരായ വെട്ടിക്കോട് പുല്ലം പള്ളി തെക്കതില്‍ ശ്രീലേഖ(47), പെരുങ്ങാല പണിക്കവീട്ടില്‍ തെക്കതില്‍ ആര്‍ച്ച ബിനു(17), കോട്ടയം തിടനാട് ഗിരിജാ ഭവനില്‍ സജികുമാര്‍(50), ചെന്നിത്തല മഠത്തിലേത്ത് അദ്വൈത്(21), ഓല കെട്ടിയമ്പലം പ്ലാന്തകിഴക്കതില്‍ സിന്ധു(39), പോനകം ചെഞ്ചേരില്‍ ജയശ്രീ (46), വെട്ടിക്കോട് പുല്ലംപളളി തെക്കതില്‍ അഫ്‌സാന(17), പരുമല കടവില്‍പീടികയില്‍ ജെനി മറിയം രാജ്(21), പല്ലാരിമംഗലം ചെന്തെങ്കില്‍ രമ്യ (27), രൂപ(27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.