സ്റ്റിറോയിഡ് ഗുളികകളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Saturday 14 April 2018 2:00 am IST

 

ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  നടത്തിയ അന്വേഷണത്തില്‍ റെയില്‍ വേസ്റ്റേഷന്റെ മുന്നില്‍ നിന്നും 280 സ്റ്റിറൊയിഡ് ഗുളികകളുമായി ഒരു അന്യ സംസ്ഥാന തൊഴിലാളിയെ പിടികൂടി. ഝാര്‍ഖണ്ഡ്, ഗിരിഡി ജില്ലയില്‍ പചമ്പയില്‍ നിന്നും ധന്‍ബാദ് ആലപ്പുഴ എക്‌സ്പ്രസില്‍ ആലപ്പുഴയില്‍ എത്തിയ മുഹമ്മദ് സൊയബ് അന്‍സാരി (22) ആണ് പിടിയിലായത്. 

 ജിംനേഷ്യത്തില്‍ പരിശീലിക്കുന്നവരും,  കായികതാരങ്ങളൂം കൂടുതല്‍ മസില്‍ ഉണ്ടാകുന്നതിനും അമിത വിശപ്പിനുമായി കഴിക്കുന്ന ഗുളികകളാണു ഇത്. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മാത്രം കഴിയ്ക്കാവുന്ന ഈ ഗുളികള്‍ വണ്ടര്‍ ഗുളികകള്‍ എന്ന അപരനാമത്തില്‍ യുവാക്കള്‍ ദുരുപയോഗം ചെയ്യാറുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍  അറിയാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ഈയാ ളെ കസ്റ്റഡിയില്‍ എടുത്തത്.  

 തിരുവനന്തപുരത്ത്  ഹോട്ടല്‍ ജോലി ചെയ്യുന്ന ഈ യുവാവ് അവിടെയുള്ള ഒരു സുഹൃത്തിനു നലകാനായി നട്ടില്‍ നിന്നും കൊണ്ടുവന്നതാണെന്നാണെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കുന്നതാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 

 യുവാവിനെ ഗുളികകളുമായി  ജില്ലാ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ക്ക് മുമ്പാകെ ഹാജരാക്കി. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റൊബര്‍ട്ടിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസറന്മാരായ ദിലീപ്, ഫെമിന്‍, എം.കെ. സജിമോന്‍, എന്‍. ബാബു  സിവില്‍ എക്‌സൈസ് ഓഫിസര്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് അനേഷണം നടത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.